ദിവ്യ വോട്ടെടുപ്പിനെത്തിയില്ല; രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്നകുമാരിയെ തിരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു.

കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. രത്‌നകുമാരിക്ക് 16 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജൂബിലിക്ക് ഏഴു വോട്ടുകള്‍ കിട്ടി.

എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.പി.ദിവ്യ രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.

ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 17 അംഗങ്ങളാണുള്ളത്. വ്യാഴാഴ്ചത്തെ യോഗത്തില്‍ ദിവ്യ ഹാജരാവാതിരുന്നതിനാലാണ് രത്‌നകുമാരിക്കുള്ള വോട്ടുകളില്‍ ഒരെണ്ണം കുറഞ്ഞത്.

COMMENT

Recent Articles

Related Articles

Special