ആത്മകഥാ വിവാദം: പൊലീസിനെ സമീപിക്കാന്‍ ഇ.പി.

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: തന്റെ ആത്മകഥയുടെ ഭാഗങ്ങള്‍ എന്ന പേരില്‍ പുറത്തുവന്ന കുറിപ്പിനെതിരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പൊലീസിനെ സമീപിക്കും. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

തന്റെ ആത്മകഥ എന്ന പേരില്‍ വന്ന വാര്‍ത്തകളുടെ സ്രോതസ്സ് കണ്ടെത്തണം എന്നാണ് ജയരാജന്റെ പ്രധാന ആവശ്യം. മാധ്യമങ്ങളില്‍ വാര്‍ത്തയായ ഭാഗങ്ങള്‍ എവിടെ നിന്നുണ്ടായെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് എവിടെ നിന്നു കിട്ടിയെന്നുെ കണ്ടെത്തണമെന്നാണ് ആവശ്യം. തന്റെ ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി. ബുക്‌സിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നടപടികളും ജയരാജന്‍ ആരംഭിച്ചിട്ടുണ്ട്. ഡി.സിയുമായി ഒരു കരാറുമില്ലെന്നിരിക്കെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിക്കുന്നു.

Recent Articles

Related Articles

Special