Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂര്‍: ചേലക്കരയില്‍ പൊലീസിനെ വെല്ലുവിളിച്ച് പി.വി.അന്‍വര്‍ റോഡ് ഷോ നടത്തി. പ്രകടനത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെ പ്രതിഷേധമെന്ന നിലയില്‍ ഡി.എം.കെ. വാഹന പ്രകടനം നടത്തുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
ചേലക്കരയിലെ ഡി.എം.കെ. സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ മുപ്പത് പ്രചാരണ ലോറികളാണ് റോഡില്‍ ഇറങ്ങിയത്. ഇതോടെ ചേലക്കര നഗരം ഗതാഗതക്കുരുക്കില്‍ നിശ്ചലമായി. ഇതോടെ പൊലീസും ഡി.എം.കെ. പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
























