പുനലൂർ : രേഖകളില്ലാതെ തീവണ്ടിയിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) കസ്റ്റഡിയിലെടുത്തു.
Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം – ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയിൽ നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 72 കെട്ടുകളായി തോൾബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് കൈവശം വച്ചിരുന്ന പ്രസന്നനോട് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം-ചെങ്കോട്ട പാത വഴി തീവണ്ടികളിൽ രേഖകളില്ലാതെ പണം കടത്തുന്നത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 16ന് ചെന്നൈ എക്‌സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന പിടിച്ചെടുത്തിരുന്നു.