Follow the FOURTH PILLAR LIVE channel on WhatsApp
മാനന്തവാടി: തോല്‍പ്പെട്ടിയിലെ മില്ലില്‍ നിന്നും ഭക്ഷ്യ കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റ വീടിനോട് ചേര്‍ന്ന മില്ലില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റുകളില്‍ പതിപ്പിച്ച സ്റ്റിക്കറുകളിലുള്ളത്. പ്രിയങ്കാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങളും കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.
കോളനിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കിറ്റുകളാണ് ഇവയെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് എത്തിച്ച കിറ്റാണിതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.