29 C
Trivandrum
Tuesday, July 1, 2025

രാഹുലും ബാഗും സഞ്ചരിച്ചത് രണ്ടു കാറുകളില്‍; പുതിയ സി.സി.ടി.വി. ദൃശ്യങ്ങള്‍

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: കെ.പി.എം. റീജന്‍സി ഹോട്ടലിലെ കള്ളപ്പണ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ പൊളിയുന്ന തരത്തിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. സംഭവ ദിവസം പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് ഇങ്ങിയപ്പോള്‍ ബാഗ് കയറ്റിയ വാഹനത്തില്‍ രാഹുല്‍ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് പുതിയ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ഫെനി നൈനാന്‍ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറില്‍ ബാഗ് കയറ്റുമ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആ കാറില്‍ കയറാതെ മുമ്പില്‍ ഉണ്ടായിരുന്ന കാറിലാണ് രാഹുല്‍ കയറിയത്. ഇത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ രാഹുല്‍ പറഞ്ഞ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍. രാഹുല്‍ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബാഗില്‍ പണമെന്ന ആരോപണം ശക്തമായി ഉയര്‍ന്നഘട്ടത്തിലൊക്കെയും നീല ട്രോളി ബാഗില്‍ ഉണ്ടായിരുന്നത് യാത്രക്കാവശ്യമായ വസ്ത്രമാണെന്നായിരുന്നു രാഹുല്‍ പ്രതിരോധിച്ചത്. വസ്ത്രം എടുത്ത ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ രാഹുലിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. രാഹുല്‍ പുറത്തേക്ക് വരുമ്പോള്‍ ഫെനിയും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ കാറില്‍ രാഹുല്‍ കയറിയിട്ടില്ല. പെട്ടി മാത്രമേ കയറിയിട്ടുള്ളൂ.

താന്‍ എവിടെ യാത്ര ചെയ്താലും നീല ട്രോളി ബാഗ് തന്റെ ഒപ്പമുണ്ടാകും. അതില്‍ വസ്ത്രമാണ്. എപ്പോഴും കൂടെ ഉണ്ടാകുമെന്നായിരുന്നു രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ ട്രോളി ബാഗ് അടക്കം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളവും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിരുന്നു. എന്നാല്‍ രാഹുലിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ദൃശ്യങ്ങള്‍.

Recent Articles

Related Articles

Special