കൊച്ചി: മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്നും മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും ഹൈക്കോടതി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
Follow the FOURTH PILLAR LIVE channel on WhatsApp
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം. അതേസമയം, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചാണ് തീര്‍പ്പാക്കിയത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഭരണഘടനയും നിയമങ്ങളും അവകാശം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ മാധ്യമവിചാരണ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.