29 C
Trivandrum
Friday, April 25, 2025

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയ്ക്ക് തിരിതെളിഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഒരു പുതിയ ചലച്ചിത്ര സ്ഥാപനത്തിന്റെയും ഒരു പുതിയ സിനിമയുടേയും ആരംഭം കുറിക്കുന്ന ചടങ്ങ് അരങ്ങേറി. ബെന്‍ഹര്‍ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. ബിജു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ആദ്യ സംരംഭമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.

സിന്റോ സണ്ണി ഈ ചിത്രം സംവിധാനം ചെയ്യുന്നു. പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിന്റോ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ബന്‍ഹര്‍ ഫിലിംസ് എന്ന സ്ഥാപനത്തിന്റെ തുടക്കം സെഞ്വറി കൊച്ചുമോന്‍ കുറിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആല്‍വിന്‍ ആന്റെണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ.യു.മനോജ് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് സിനിമയുടെ ആരംഭം കുറിച്ചത്. സാബു ഒപ്‌സ്‌ക്യൂറ സ്വിച്ചോണ്‍ കര്‍മ്മവും ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനായ ജോസ് കൊടിയന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കം കുറിച്ച് കെ.യു.മനോജ് ഭദ്രദീപം തെളിയിക്കുന്നു

നഗരജീവിതത്തിന്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട് പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാൾ കടന്നു വരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടെ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

പുഞ്ചിരി മറ്റത്ത് ഇട്ടിക്കോരയുടെ സ്വിച്ചോണ്‍ സാബു ഒപ്‌സ്‌ക്യൂറ നിര്‍വ്വഹിച്ചപ്പോള്‍

മനുഷ്യന്റെ മനസ്സില്‍ നന്‍മയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു.മനോജ് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ മനോജ് മെയിന്‍സ്ടീം സിനിമയുടെ മുന്‍നിരയിലേക്കു കടന്നു വരികയാണ്.

ഹന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനില്‍ മുഖ്യ വേഷമണിഞ്ഞ തന്‍മയ സോള്‍ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫര്‍ ഇടുക്കി, ജയിംസ് എല്യാ, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, സജിന്‍ ചെറുകയില്‍, കലാഭവന്‍ റഹ്‌മാന്‍, ശ്രുതി ജയന്‍, ശ്രീധന്യ, ആര്‍ട്ടിസ്റ്റ് കുട്ടപ്പന്‍, മനോഹരിയമ്മ, പൗളി വത്സന്‍, ഷിനു ശ്യാമളന്‍, ജസ്നിയാ കെ.ജയദീഷ്, തുഷാര, അരുണ്‍ സോള്‍, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുഞ്ചിരി മറ്റത്ത് ഇട്ടിക്കോരയ്ക്ക് ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനായ ജോസ് കൊടിയന്‍ ഫസ്റ്റ് ക്ലാപ്പ് നല്കിയപ്പോള്‍

ബിജു ആന്റണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം -ശങ്കര്‍ ശര്‍മ്മ, ഛായാഗ്രഹണം -റോജോ തോമസ്, ചിത്രസംയോജനം -അരുണ്‍ ആര്‍.എസ്., കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, ചമയം -മനോജ്കിരണ്‍ രാജ്, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ -മജു രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫി ആയൂര്‍.

നവംബര്‍ ആറിന് തുടങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും.

Recent Articles

Related Articles

Special

Enable Notifications OK No thanks