പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റി. പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. ഈ മാസം 20നായിരിക്കും വോട്ടെടുപ്പ്. നേരത്തെ വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മൂന്ന് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ആകെ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മാറ്റിയ നടപടി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
രഥോത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ മാറ്റത്തില്‍ ബി.ജെ.പിയുടെ പ്രത്യേക താത്പര്യമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ വ്യക്തമാക്കി.