കൊച്ചി: പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രത്തിനു ശേഷം അദ്ദേഹം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് യുണൈറ്റഡ് കിംങ്ഡം ഓഫ് കേരള എന്നു പേരിട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ സമൂഹത്തിലും മാറ്റങ്ങള്‍ കടന്നു വരുന്നു. പ്രത്യേകിച്ചും മധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികള്‍ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകര്‍ത്താക്കളുടെ നിര്‍ലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ ഒരപ്പന്റെയും മകന്റേയും ആത്മബന്ധത്തിന്റെ കഥ തികച്ചും രസാകരവും ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മധ്യതിരുവതാംകൂറിന്റെ ജീവിത സംസ്‌കാരത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ജോണി ആന്റണിയും രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്. മനോജ്.കെ. ജയന്‍, ഇന്ദ്രന്‍സ്, ഡോ.റോണി., കെ.യു.മനോജ്, മഞ്ജു പിള്ള, സംഗീത, മീരാ വാസുദേവ്, സാരംഗി ശ്യാം എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു പോരുന്ന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ശബരീഷ് വര്‍മ്മയുടേതാണു ഗാനങ്ങള്‍. സംഗീതം -രാജേഷ് മുരുകേശന്‍, ഛായാഗ്രഹണം -സിനോജ്.പി.അയ്യപ്പന്‍, ചിത്രസംയോജനം -അരുണ്‍ വൈഗ, കലാസംവിധാനം – സുനില്‍ കുമരന്‍, ചമയം -ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം -മെല്‍വി ജെ., ലൈന്‍ പ്രൊഡ്യുസര്‍ -ഹാരിസ് ദേശം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – വിനോഷ് കൈമള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിനില്‍ ദിവാകര്‍.
പാലാ, ഭരണങ്ങാനം, കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാര്‍, കൊച്ചി,ഗുണ്ടല്‍പ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.