Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി.ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്.
പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം രണ്ടു ദിവസത്തെ കസ്റ്റഡി ആയിരുന്നുവെങ്കിലും വൈകീട്ട് അഞ്ചു വരെ മാത്രമേ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അംഗീകരിച്ചുള്ളൂ.
നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ.പ്രവീണ്‍ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഒക്ടോബര്‍ 17ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസം മാത്രമേ പരിഗണിക്കൂ.