കണ്ണൂര്‍: നവീന്‍ ബാബുവിന്റെ പകരക്കാരനായി കണ്ണൂര്‍ എ.ഡി.എം. തസ്തികയില്‍ കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. നവീന്‍ ബാബുവിനെ അറിയാമെന്നും അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റമായ ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. അദ്ദേഹത്തിനു നല്കിയ യാത്രയയപ്പ് യോഗത്തില്‍ കടന്നു ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ആരോപണമുന്നയിക്കുകയായിരുന്നു.
കണ്ണൂര്‍ പള്ളിക്കുന്നിലുള്ള എ.ഡി.എം. ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്.