തൃശ്ശൂര്‍ പൂരവേദിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി; ദൃശ്യങ്ങള്‍ കാണിക്കുന്നത് മറിച്ച്

Follow the FOURTH PILLAR LIVE channel on WhatsApp 

ചേലക്കര: തൃശ്ശൂര്‍പൂര വേദിയില്‍ താന്‍ എത്തിയത് ആംബുലന്‍സിലല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂരവേദിയില്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ തന്നെ പ്രചാരത്തിലുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും സുരേഷ് ഗോപി പ്രസംഗത്തില്‍ തിരുത്തി. പൂരനഗരിയില്‍ എത്തിയത് കാറിലാണ്. കെ.സുരേന്ദ്രന്‍ വിചാരിക്കും പോലെ ആംബുലന്‍സില്‍ പോയിട്ടില്ല. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ത്ഥ കാഴ്ചയാണോ എന്നൊക്കെ അറിയണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ പറ്റില്ല, സി.ബി.ഐ. വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

COMMENT

Recent Articles

Related Articles

Special