വി.ഡി.സതീശന്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണെന്നു വെള്ളാപ്പള്ളി

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി.സരിന്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി. പ്രസിഡന്റ് എന്തുപറയുന്നോ അടുത്തദിവസം പ്രതിപക്ഷ നേതാവ് അതിനെതിരു പറഞ്ഞിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോകുകയാണ്. ചത്ത കുതിരയെക്കുറിച്ചു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അഞ്ചുപേരാണ് മുഖ്യമന്ത്രിയാകാന്‍ ഖദറും ധരിച്ചു നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്തഭരണവും എല്‍.ഡി.എഫിനു കിട്ടുമെന്ന വിശ്വാസക്കാരനാണു താന്‍.

തന്നെ ജയിലിലാക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസുകാര്‍. സമത്വമുന്നേറ്റയാത്ര നടന്നപ്പോള്‍ സമൂഹികനീതിയെക്കുറിച്ചു പറഞ്ഞതിനു കേസെടുപ്പിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നു കണ്ടെത്തി തന്നെ കുറ്റമുക്തനാക്കിയതു കോടതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

COMMENT

Recent Articles

Related Articles

Special