29 C
Trivandrum
Saturday, April 26, 2025

അമേരിക്കന്‍ പ്രസിഡന്റ്: സര്‍വേകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടന്‍: യു.എസ.് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സര്‍വേ ഫലം. ന്യൂയോര്‍ക്ക് ടൈംസ്  സിയെന കോളജ് അവസാന ഘട്ട ദേശീയ സര്‍വേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48 ശതമാനം പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്. നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.

ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനു പിന്തുണ വര്‍ധിച്ചതായാണ് പുതിയ റോയിട്ടേഴ്‌സ് ഇപ്‌സോസ് സര്‍വേഫലം. ഈ വിഭാഗക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമലയ്ക്കുണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞു. ട്രംപ് ഇപ്പോള്‍ വെറും രണ്ടു പോയിന്റിനു മാത്രമാണു പിന്നില്‍. കമലയ്ക്ക് 46 ശതമാനവും ട്രംപിന് 44 ശതമാനവും.

കറുത്തവര്‍ഗക്കാര്‍ക്കിടയിലും ട്രംപിനു പിന്തുണയേറി. എന്നാല്‍, വെള്ളക്കാരായ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്ക്കു തന്നെയാണു മുന്‍തൂക്കം. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കമലയ്ക്കുവേണ്ടി പ്രചാരണത്തില്‍ സജീവമായി.

അരിസോണയിലെ ഫീനിക്‌സില്‍ തപാല്‍ ബാലറ്റുകള്‍ നിക്ഷേപിക്കാനുള്ള പെട്ടി തീവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം ബാലറ്റുകള്‍ കത്തിനശിച്ചതായാണു വിവരം. തിരഞ്ഞെടുപ്പു വിജയിയെ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണായക സംസ്ഥാനങ്ങളിലൊന്നാണ് അരിസോണ.

Recent Articles

Related Articles

Special

Enable Notifications OK No thanks