ചെന്നൈ: ഹിന്ദിയില്‍ കത്തെഴുതിയ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന് തമിഴില്‍ മറുപടി നല്‍കി ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ എം.എം.അബ്ദുള്ള. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസ്സിലായില്ലെന്ന് അബ്ദുള്ള തന്റെ തമിഴ് കത്തില്‍ വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
വിഷയത്തെ കുറിച്ച് അബ്ദുള്ള തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുള്ള ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് രവ്‌നീത് സിംഗ് ബിട്ടു അബ്ദുള്ളയ്ക്ക് ഹിന്ദിയില്‍ കത്ത് നല്‍കിയത്.
റെയില്‍വേ സഹമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭാഷാമാധ്യമമായി ഇംഗ്ലീഷ് ഉപയോഗിക്കാനും അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ കത്ത് ഹിന്ദിയിലായിരുന്നു. അവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ഞാന്‍ മറുപടി അയച്ചിട്ടുണ്ട്’- അബ്ദുള്ള എക്സ് അക്കൗണ്ടില്‍ കുറിച്ചു.
ഇനിമുതല്‍ തന്നോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനും അബ്ദുള്ള തമിഴില്‍ ബിട്ടുവിനോട് അഭ്യര്‍ത്ഥിച്ചു.