തിരുവനന്തപുരം: കേരള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങി. പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വിഹിതം തടഞ്ഞുവെച്ചിരുന്ന നടപടി കേന്ദ്രം പിൻവലിച്ചു. കേരളത്തിൽ വീടൊന്നിന് നാലു ലക്ഷം രൂപ ചെലവഴിക്കുമ്പോൾ 72,000 രൂപയാണ് കേന്ദ്രത്തിന്റെ വിഹിതം. ഇങ്ങനെ കേന്ദ്ര സർക്കാർ ഭാഗികവിഹിതം മാത്രം നല്കുന്ന വീട്ടിൽ പ്രധാനമന്ത്രിയുടെ ചിത്രവും പേരും വെയ്ക്കണമെന്ന നിർദ്ദേശത്തിന് കേരളം വഴങ്ങാതിരുന്നതിനാലാണ് വിഹിതം പിടിച്ചുവെച്ചിരുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
പി.എം.എ.വൈ. -ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പുസാമ്പത്തികവർഷം 1,97,000 വീടുകൾക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗക്കാർക്കാണ്. ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലെഫ് മിഷനിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പി.എം.എ.വൈ. വീടുകളും നിർമ്മിക്കുന്നത്. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാനസർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനവും കൂടി നൽകുന്ന 3.28 ലക്ഷവും ഓരോ വീടിനും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.
ലൈഫിൽ കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിങ് വേണമെന്ന നിബന്ധന കഴിഞ്ഞ വർഷമാണ് മുന്നോട്ടുവെച്ചത്. ലൈഫ് വീടുകളിൽ ഭൂരിഭാഗം തുകയും മുടക്കുന്ന സംസ്ഥാന സർക്കാരിന്റെ പേരോ മുദ്രയോ ഇല്ലെന്നു കാട്ടി കേരളം ഈ ആവശ്യം നിരസിച്ചു. ആദ്യം സ്വന്തം ബ്രാൻഡിങ് മാത്രം ആവശ്യപ്പെട്ട കേന്ദ്രസർക്കാർ പിന്നീട് സംയുക്ത ബ്രാൻഡിങ് ആവാമെന്നു വഴങ്ങിയെങ്കിലും കേരളം സമ്മതിച്ചില്ല. വീടിന് ബ്രാൻഡിങ് നടത്തുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി.രാജേഷ് കത്തയച്ചെങ്കിലും കേന്ദ്രം മറുപടി നൽകിയിരുന്നില്ല.
കേരളത്തിന് കഴിഞ്ഞ രണ്ടുവർഷം ലഭിക്കേണ്ടിയിരുന്ന 2.01 ലക്ഷം വീടുകൾക്കുള്ള വിഹിതം തർക്കത്തെത്തുടർന്ന് തടഞ്ഞുവെച്ചു. സംസ്ഥാനസർക്കാർ പലവട്ടം ആശയവിനിമയം നടത്തിയിട്ടും അനങ്ങാതിരുന്ന കേന്ദ്രം ഇപ്പോൾ 1.97 ലക്ഷം വീടുകൾക്കുള്ള വിഹിതം അനുവദിച്ച് കത്തയക്കുകയായിരുന്നു. ആദ്യഗഡുവായി 64 കോടിയും അനുവദിച്ചു.