29 C
Trivandrum
Tuesday, March 25, 2025

അമ്മയെ അപമാനിച്ച മാങ്കൂട്ടത്തിലിന് വോട്ടു പിടിക്കാനില്ലെന്ന് കെ.മുരളീധരൻ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: പാലക്കാട് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പ്രചാരണം നടത്താൻ കെ.മുരളീധരൻ. വയനാട് പ്രചാരണത്തിന് പോകുമെങ്കിലും പാലക്കാട്ടും ചേലക്കരയിലും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനിച്ചിട്ടില്ല എന്നാണ് പറഞ്ഞതെങ്കിലും ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തനം വയനാട്ടിൽ മാത്രമായി കേന്ദ്രീകരിക്കാനാണ് മുരളീധരന്റെ തീരുമാനം.

അമ്മയെ അധിക്ഷേപിച്ചവനു വേണ്ടി വോട്ടു പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന് ആക്ഷേപമുയർന്നിരുന്നു. പദ്മജാ വേണുഗോപാൽ ബി.ജെ.പിയിലേക്കു പോയ വേളയിലാണ് അവരുടെയും മുരളിയുടെയും അമ്മയായ കല്യാണിക്കുട്ടിയമ്മയെ അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുൽ പാലക്കാട് സ്ഥാനാർത്ഥിയായതോടെ ഇടതുപക്ഷം ഈ അധിക്ഷേപ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെയാണ് മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നു പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന തമാശയാണ്. താനൊരിക്കലും ബി.ജെ.പി.യിലേക്ക് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പി.വി.അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ ഭൂരിപക്ഷം അഞ്ചു ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. അൻവറിന്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണ്. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. സ്ഥാനാർത്ഥികളെ വെച്ച് വിലപേശൽ നല്ലതല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാൽ പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അൻവറിന്റെ പിന്തുണ ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks