29 C
Trivandrum
Wednesday, April 30, 2025

ആരാണ് ഫൈസൽ എടശ്ശേരി?

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഫൈസൽ എടശ്ശേരിയെ അറിയാവുന്നവരുടെ എണ്ണം ഇന്നലെ വരെ വളരെ കുറവായിരുന്നു. എന്നാൽ, ഇന്ന് മലയാളികൾ ഉള്ളിടത്തെല്ലാം ആ പേര് കേൾക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലാണ് ഫൈസലിനെക്കുറിച്ച് ആദ്യമായി കേട്ടത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മറുപടി പറഞ്ഞ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷാണ് ഫൈസൽ എടശ്ശേരിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്.

ആരാണ് ഫൈസൽ എടശ്ശേരി? മലപ്പുറം ജില്ലാ പഞ്ചായത്തിലെ തിരുന്നാവായ ഡിവിഷൻ കൗൺസിലറാണ് ഫൈസൽ എടശ്ശേരി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ്. പ്രശസ്തനാവാൻ ഇതിലെന്താ ഇത്രയുള്ളത് എന്ന സംശയം സ്വാഭാവികം. ആ കാരണമാണ് കുറഞ്ഞപക്ഷം നിയമസഭയിലെങ്കിലും ലീഗുകാരെ പ്രതിസന്ധിയിലാക്കിയത്.

ഫൈസൽ എടശ്ശേരി

2023 ഓഗസ്റ്റ് 23ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ്‌സ് വിമാനത്തിൽ ഫൈസൽ യാത്ര ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ കസ്റ്റംസ് പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം വരുന്ന എട്ടു സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. 116.5 പവൻ പിടിച്ചു എന്നു പറഞ്ഞാലാണ് കുറച്ചുകൂടി വ്യക്തമാവുക.

ഫൈസൽ കൊണ്ടുവന്ന സ്വർണത്തിന്റെ മൂല്യം 48,27,725 രൂപയാണ്. അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഈ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഒ.എസ്. നമ്പർ 169/2023 എന്ന ഫയലിൽ റിപ്പോർട്ടും തയ്യാറാക്കി. എന്നാൽ, കൊണ്ടുവന്ന സ്വർണത്തിന്റെ മൂല്യം 50 ലക്ഷത്തിൽ താഴെ ആയതിനാൽ ഫൈസലിനെ സ്വന്തം ജാമ്യത്തിൽ കസ്റ്റംസ് വിട്ടയച്ചു.

ഫൈസലിനെതിരായ കസ്റ്റംസ് നടപടികൾ എറണാകുളം സിറ്റി പരിധിയിലുള്ള കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ തുടരുകയാണ്. ലീഗണികൾ മാത്രമല്ല നേതാക്കളും സ്വർണം കടത്തുന്നവരാണ് എന്നാണ് ഫൈസലിന്റെ കഥയിലൂടെ രാജേഷ് പറഞ്ഞുവെച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks