Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നടിയെ ബലാത്സംഗംചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം സിദ്ദിഖിനെ വിട്ടയച്ചു.
നടിയെ ബലാത്സംഗം ചെയ്തെന്ന ആക്ഷേപം സിദ്ദിഖ് നിഷേധിച്ചു. തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രിവ്യൂഷോയ്ക്കിടെ ഒരുതവണ മാത്രമാണ് പരാതിക്കാരിയെ കണ്ടതെന്നാണ് മൊഴി. 12ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇല്ലാതെ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിലാണിത്.
മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതി. തുടര്‍ന്ന് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീംകോടതി താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞതിന് ശേഷമാണ് ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ തയ്യാറായത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































