അന്ന സെബാസ്റ്റ്യന്റെ ദുരന്തത്തിനു സമാനം
ലഖ്‌നൗ: എച്ച്.ഡി.എഫ്.സി. ബാങ്കുദ്യോഗസ്ഥ ജോലിക്കിടെ ബാങ്കിനുള്ളില്‍ കസേരയില്‍ നിന്നു വീണു മരിച്ചു. ഗോമതി നഗറിലുള്ള ബാങ്കിന്റെ വിഭൂതി ഖാണ്ഡ് ശാഖയില്‍ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സദാഫ് ഫാത്തിമയാണ് മരിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
പുണെ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിലെ മലയാളി ഉദ്യോഗസ്ഥ അന്ന സെബാസ്റ്റിയന്‍ സമാന സാഹചര്യത്തില്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് ഫാത്തിമയുടെ അനുഭവമുണ്ടായിരിക്കുന്നത്. വിവിധ മേഖലകളില്‍ ജീവനക്കാര്‍ നേരിടുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ അനുഭവങ്ങള്‍ അഗ്നി പകര്‍ന്നിട്ടുണ്ട്.
ബാങ്കിനുള്ളില്‍ ജോലി ചെയ്യുകയായിരുന്ന ഫാത്തിമ പെട്ടെന്ന് കസേരയോടെ മറിഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ജോലി സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഈ ദുരന്തമെന്ന് ഫാത്തിമയുടെ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.