29 C
Trivandrum
Thursday, June 19, 2025

ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ പ്രധാനമന്ത്രിയുടെ പൂജ

Follow the FOURTH PILLAR LIVE channel on WhatsApp 

    • ഒത്തുചേരലില്‍ വ്യാപക വിമര്‍ശം

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢീന്റെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ത്ഥി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച നടന്ന പരിപാടിയിലാണ് മോദി പങ്കെടുത്തത്. ഈ ഒത്തുചേരല്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ‘ഭരണ രാഷ്ട്രീയ സംവിധാനവും-നീതി നിര്‍വഹണ സംവിധാനവും തമ്മിലുള്ള ഒത്തുതീര്‍പ്പ്’ എന്ന് പലരും ഈ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുകയും ചെയ്തു.


ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുക്കുന്ന ചിത്രം പ്രധാനമന്ത്രി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ‘ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി പൂജയില്‍ പങ്കെടുത്തു. ഭഗവാന്‍ ശ്രീ ഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉത്തമമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന്റെ ഭാര്യ കല്പന ദാസ് എന്നിവരോടൊപ്പം പൂജയില്‍ പങ്കെടുക്കുന്ന ചിത്രമാണ് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തത്.

ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റീസ് ഒത്തുതീര്‍പ്പു ചെയ്തുവെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് എക്‌സിലെ പോസ്റ്റില്‍ കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടിനു മേലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റീസ് നടത്തിയ ഈ പരസ്യമായ ഒത്തുതീര്‍പ്പിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks