Follow the FOURTH PILLAR LIVE channel on WhatsApp
തിരൂര്‍: അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ ഒന്നാം ക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി.മുഹമ്മദ് ഷെഹ്‌സിന്‍ (6) ആണ് മരിച്ചത്.
ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്തു കുളത്തില്‍ വീണാണ് മരണം. താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കോട്ടത്തറയിലെ ഉമ്മയുടെ വീട്ടില്‍ അവധി ദിനത്തില്‍ വിരുന്നിനെത്തിയതായിരുന്നു ഷെഹസിന്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തും. മുഹമ്മദ് ഷാദിലാണ് ഷെഹ്‌സിന്റെ സഹോദരന്‍.